Site icon Malayalam News Live

കോട്ടയത്തെ പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ എസ് ഐ തിരിച്ചെത്തി; അവധി വാങ്ങി പോയ എസ്ഐ എവീട്ടിൽ എത്താതിരുന്നതിൽ ദുരൂഹത..? കാണാതായതിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം പുരോ​ഗമിക്കവെ എസ്ഐയുടെ മടങ്ങി വരവ്, അയർക്കുന്നം പോലീസ് എസ് ഐ രാജേഷിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കോട്ടയം: കോട്ടയത്തെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയെ കാണാതായതിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ എസ്ഐ തിരിച്ചെത്തി. ഡ്യൂട്ടിക്ക് ശേഷം അവധി വാങ്ങിയാണ് എസ്ഐ വീട്ടിൽ പോയത്.

എന്നാൽ, വീട്ടിൽ എത്തിയില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയതോടെ കാര്യങ്ങൾ വഷളായി. ഇതോടെ അന്വേഷണവും ആരംഭിച്ചു. എന്നാൽ, ഈ കേസിലാണ് ഇപ്പോൾ വഴിത്തിരിവായിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രിയിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ശനിയാഴ്ച രാവിലെയാണ് രാജേഷ് വീട്ടിലേക്ക് പോയത്. എന്നാൽ ശനിയാഴ്ച രാത്രിയായിട്ടും രാജേഷ് വീട്ടിലെത്തിയില്ല. ഇതോടെയാണ് ബന്ധുക്കൾ അയക്കുന്നം പോലീസിൽ പരാതി നൽകിയത്.

നീറിക്കാട് കീഴാട്ട് കാലായിൽ രാജേഷിനെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. ശനിയാഴ്ച രാവിലെ വീട്ടിലേക്ക് പോകാൻ നേരം ഞായറാഴ്ച ഒരു ദിവസത്തെ അവധിയും വാങ്ങിയാണ് രാജേഷ് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്.

ഇന്ന് രാവിലെ ജോലിക്ക് എത്തും എന്ന പ്രതീക്ഷയിൽ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ കാത്തിരിക്കുമ്പോഴാണ് രാവിലെ തന്നെ രാജേഷ് ജോലിക്കായി സ്റ്റേഷനിൽ ഹാജരായത്.

എന്നാൽ, രാജേഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൻ മേൽ പോലീസ് കേസെടുത്തതോടെ അയർക്കുന്നം പോലീസ് രാജേഷിനെ രാവിലെ തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Exit mobile version