Site icon Malayalam News Live

‘ദി കേരള സ്റ്റോറി ‘; സെൻസര്‍ ബോര്‍ഡിന് നോട്ടീസ് അയച്ച്‌ കേരള ഹൈക്കോടതി

കൊച്ചി: ‘ദി കേരള സ്റ്റോറി 2’എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ സെൻസർ ബോർഡിന് നോട്ടീസ് അയച്ച്‌ കേരള ഹൈക്കോടതി.

ചിത്രത്തിന്റെ നിർമാതാക്കളായ സണ്‍ഷൈൻ പിക്‌ചേഴ്‌സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നുമാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഹർജി അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

 

ദി കേരള സ്റ്റോറി 2വിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യത്തെ അപമാനിക്കുകയും വെറുപ്പിന്റെ വിത്തുകള്‍ വിതയ്ക്കുകയും ചെയ്യുന്ന “ദി കേരള സ്റ്റോറി” എന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള വാർത്തകള്‍ അതീവ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം വികസനത്തിന്റെയും മതേതര ഐക്യത്തിന്റെയും പാതയില്‍ വിജയകരമായി തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, അപവാദ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 

Exit mobile version