Site icon Malayalam News Live

താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് കവർച്ച ; ഡിവൈഎസ്പി ഓഫീസിന് സമീപത്തെ റന ഗോള്‍ഡ് എന്ന ജ്വല്ലറിയിലാണ് കവർച്ച നടന്നത് ; നഷ്ടപ്പെട്ടത് 50 പവൻ സ്വര്‍ണം

 

കോഴിക്കോട് : ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്നു, ജ്വല്ലറിയുടെ ചുമര് തുരന്ന് വന്‍ കവര്‍ച്ച, നഷ്ടപ്പെട്ടത് 50 പവൻ സ്വര്‍ണം ആണ്. 50 പവൻ സ്വര്‍ണം നഷ്ടപ്പെട്ടതായിയാണ് പ്രാഥമിക വിവരം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുല്‍ സലാമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുകളിലെ റൂമുകളിലേക്ക് കയറുന്ന ഗോവണിയുടെ ഭാഗത്തേക്കുളള ഷട്ടർ തകർത്ത് അകത്തു കടന്ന ശേഷം ജ്വല്ലറിയുടെ ചുമര് തുരന്ന് കവർച്ച

നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. സമീപത്തെ സിസിടിവികള്‍ പരിശോധിച്ച്‌ അന്വേഷണം ആരംഭിച്ചു.

Exit mobile version