താമരശ്ശേരിയില്‍ അരുംകൊല; ട്യൂമര്‍ ശസ്ത്രക്രിയക്ക് ശേഷം കിടപ്പിലായ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി.

അടിവാരം 30 ഏക്കർ സ്വദേശി കായിക്കല്‍ സുബൈദയാണ് കൊല്ലപ്പെട്ടത്.
തലച്ചോറിലെ ട്യൂമറിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന സുബൈദയെ കാണാനെത്തിയ മകൻ കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച്‌ വെട്ടിക്കൊല്ലുകയായിരുന്നു.

ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു സംഭവം. കഴുത്തിന് പല തവണ മാരകമായി വെട്ടേറ്റ സുബൈദ തല്‍ക്ഷണം മരിച്ചു. മകൻ 25വയസുകാരനായ ആഷിഖ് കൊലപാതക ശേഷം സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു.

പിന്നീട് ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സുബൈദയുടെ ഏക മകനാണ് ആഷിഖ്. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്തു.