Site icon Malayalam News Live

പെരുവ തലയോലപ്പറമ്പ് റോഡില്‍ കുറുവേലി പാലത്തിന് സമീപം സ്കൂട്ടറും പിക്ക് വാനും കൂട്ടിയിടിച്ച്‌ അപകടം; സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു

പെരുവ: സ്കൂട്ടറും മിനി പിക്ക് വാനും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

പുഴിക്കോല്‍ വാരിയത്ത് ഷോജി ജോസഫ് (40) ആണ് മരിച്ചത്. പെരുവ തലയോലപ്പറമ്പ് റോഡില്‍ കുറുവേലി പാലത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.

കിയ കാർ ഷോറൂമിലെ ജീവനക്കാരനായ ഷോജി ജോലി കഴിഞ്ഞ് വരുന്ന വഴി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോള്‍ എതിരേ വന്ന പിക് അപ് വാനില്‍ ഇടിക്കുകയായിരുന്നു. 15 മിനിറ്റോളം റോഡില്‍ കിടന്ന ഷോജിയെ പോലീസ് എത്തിയാണ് പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഇയാള്‍ കോഴിക്കോട് സ്വദേശിയാണ്. ജോലി സംബന്ധമായി പുഴിക്കോല്‍ താമസിച്ചു വരുകയായിരുന്നു. ഭാര്യ: കുറവിലങ്ങാട് വെമ്പള്ളി സ്വദേശി അനുമോള്‍. മകള്‍: അയറി(മൂന്ന്).

Exit mobile version