Site icon Malayalam News Live

ഇനി വഴിയില്‍ കുരുങ്ങാതെ പറക്കാം; തലശേരി – മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കണ്ണൂർ: തലശേരി മുതല്‍ മാഹി വരെയുള്ള ആറുവരി പാതയായ തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.

വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ബൈപ്പാസ് ഉദ്‌ഘാടനം ചെയ്‌തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരി പാതയാണ് ഇതോടെ യാഥാർത്ഥ്യമായത്.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, സ്‌പീക്കർ എ എൻ ഷംസീർ എന്നിവ‌ർ ഉദ്ഘാടന ചടങ്ങില്‍ നേരിട്ട് പങ്കെടുത്തു. ബൈപ്പാസിന്റെ പാലത്തിനടിയിലാണ് വേദി ഒരുക്കിയത്. ആയിരത്തിലേറെപേരാണ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി എത്തിയത്.

ബൈപ്പാസ് ഉദ്ഘാടനത്തിന് മാറ്റേകി വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി.
ഉദ്ഘാടനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ എന്നിവരുടെ നേതൃത്വത്തില്‍ ആറുവരി പാതയിലൂടെ ഡബിള്‍ ഡക്കർ ബസില്‍ യാത്ര നടത്തി. ഉദ്ഘാടനത്തിന് മുൻപ് തന്നെ ബിജെപിയുടെ നേതൃത്വത്തില്‍ ബൈപ്പാസിലൂടെ യാത്ര സംഘടിപ്പിച്ചിരുന്നു.

Exit mobile version