Site icon Malayalam News Live

തായ്‌ലൻഡില്‍ നിന്ന് കൊച്ചിയിലേയ്ക്ക് കൊറിയര്‍; കോണ്‍ഫ്ളക്സ് പാക്കറ്റില്‍ ഉണ്ടായിരുന്നത് ഹൈബ്രിഡ് കഞ്ചാവ്; ഒരുകോടിയുടെ ലഹരി പിടികൂടി

കൊച്ചി: കേരളത്തിലേയ്ക്ക് പോസ്റ്റല്‍ വഴി നടത്തിയ ഏറ്റവും വലിയ കഞ്ചാവ് കടത്ത് പിടികൂടി കസ്റ്റംസ്.

തായ്‌ലൻഡില്‍ നിന്നാണ് കൊച്ചിയിലേക്ക് ഹൈബ്രിഡ് കഞ്ചാവെത്തിയത്.
കൊറിയർ വഴിയെത്തിയ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പ്രിവന്റ് വിഭാഗം പിടികൂടിയത്.

ഒറ്റനോട്ടത്തില്‍ ഭക്ഷ്യവസ്തു എന്ന് തോന്നുന്ന തരത്തില്‍ കോണ്‍ഫ്ലെക്സിൻ്റെ കവറിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കോടി രൂപ വില മതിക്കുന്ന ലഹരിയാണ് പിടികൂടിയത്.

സംഭവത്തില്‍ കൊച്ചി കാക്കനാട് സ്വദേശിയായ സാബിയോ എബ്രഹാം ജോസഫിനെ അറസ്റ്റ് ചെയ്തു. തായ്ലൻഡില്‍ നിന്ന് കാരക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് വ്യാജ അഡ്രസിലാണ് പാർസല്‍ എത്തിയത്. പിന്നാലെ ഇതേ അഡ്രസിലേക്ക് ഡമ്മി പാർസല്‍ അയച്ചായിരുന്നു കസ്റ്റംസ് പ്രതിയെ പിടികൂടിയത്. ‍ഇയാളുടെ പക്കല്‍ നിന്ന് 30 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 50 ഗ്രാം കഞ്ചാവും പിടികൂടി.

Exit mobile version