Site icon Malayalam News Live

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം; ആറാട്ടുപുഴ ക്ഷേത്രത്തില്‍ പഞ്ചാരിമേളം നടത്തി പ്രതിഷേധം കടുപ്പിച്ച്‌ ക്ഷേത്ര കമ്മിറ്റികള്‍

തൃശൂർ: ആന എഴുന്നള്ളിപ്പിലെ ഹെെക്കോടതിയുടെ മാർഗനിർദേശത്തില്‍ പ്രതിഷേധം കടുപ്പിച്ച്‌ തൃശൂരിലെ വിവിധ ക്ഷേത്ര കമ്മിറ്റികള്‍.

ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പ്രതിഷേധ സംഗമത്തിന് പിന്നാലെ തൃശൂരിലെ പ്രശസ്തമായ ആറാട്ടുപുഴ ക്ഷേത്രത്തില്‍ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി പഞ്ചാരിമേളം നടത്തി പ്രതിഷേധം.

ആറാട്ടുപുഴ പൂരത്തില്‍ നടത്തുന്ന മേളത്തിന് സമാനമായിട്ടാണ് പ്രതീകാത്മക പഞ്ചാരിമേള പ്രതിഷേധം നടത്തിയത്. ആനകളെ എഴുന്നള്ളിക്കാതെ നെറ്റിപ്പട്ടവും വെഞ്ചാമരവും ഉള്‍പ്പെടെ പ്രത്യേകമായി ഉയർത്തിവച്ചുകൊണ്ടാണ് പഞ്ചാരിമേളം നടത്തിയത്.

വിഷയത്തില്‍ സർക്കാർ അടിയന്തരമായി ഇടപെടല്‍ നടത്തി തീരുമാനം എടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പുതിയ നിയന്ത്രണം തൃശൂർ പൂരത്തെയും ആറാട്ടുപുഴ പൂരത്തെയും ഉള്‍പ്പെടെ ബാധിക്കുമെന്നാണ് പരാതി.

Exit mobile version