Site icon Malayalam News Live

സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിക്ക് ട്യൂഷൻ ടീച്ചറുടെ ക്രൂരമർദ്ദനം; പാഠഭാഗം പഠിച്ചില്ലെന്ന് ആരോപിച്ചാണ് 11 വയസ്സുകാരിയെ ടീച്ചർ മർദ്ദിച്ചത്; സംഭവത്തിൽ പോലീസിന് പരാതി നൽകി കുടുംബം

ചെങ്ങന്നൂര്‍: സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചെങ്ങന്നൂര്‍ ചെറിയനാട് നെടുംവരംകോട് സ്വദേശികളായ ദമ്പതികളുടെ 11 വയസ്സായ മകളാണ് മർദ്ദനത്തിന് ഇരയായത്.

ട്യൂഷൻ സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് മാതാപിതാക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്.

മാതാപിതാക്കളുടെ പരാതിയിൽ ചെങ്ങന്നൂർ പൊലീസ് കേസ് എടുത്തു. നവംബർ 30നാണ് കുട്ടിയെ മർദ്ദിച്ചത്. ടീച്ചർ കൊടുത്ത പാഠഭാഗം പഠിച്ചില്ലെന്ന് ആരോപിച്ച് ക്ലാസിലെ മറ്റ് കുട്ടികളുടെ മുമ്പിൽ വെച്ചായിരുന്നു മർദ്ദനം.

സംഭവത്തിന് ശേഷം ടീച്ചറും ഭർത്താനും ചേർന്ന് വീട്ടിലെത്തി പണം നൽകി സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചതായും മാതാപിതാക്കൾ പരാതിയിൽ പറയുന്നുണ്ട്.

Exit mobile version