Site icon Malayalam News Live

ട്യൂഷന്‍ക്ലാസിന് വന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍; ഇയാൾ വിവാഹിതനും രണ്ട് വയസ്സുള്ള കുട്ടികളുടെ പിതാവുമാണെന്ന് പോലീസ്

ബെംഗളൂരു: ട്യൂഷന്‍ക്ലാസിന് വന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മാണ്ഡ്യയിലെ അഭിഷേക് ഗൗഡ(25)യെ ആണ് ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും പോലീസ് കേസെടുത്തു. നവംബര്‍ 23-ന് ആണ് അഭിഷേക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ജെ.പി. നഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ജനുവരി അഞ്ചാം തീയതി മാണ്ഡ്യയില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നെങ്കിലും അഭിഷേകിനെ പിടികൂടാനായിരുന്നില്ല. തുടര്‍ന്ന് നടത്തിയ വ്യാപക അന്വേഷണത്തിലാണ് അഭിഷേക് പിടിയിലാവുന്നത്.

അഭിഷേക് വിവാഹിതനും രണ്ട് വയസ്സുള്ള കുട്ടികളുടെ പിതാവുമാണെന്ന് സൗത്ത് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ലോകേഷ് ബി.ജെ പറഞ്ഞു.

Exit mobile version