Site icon Malayalam News Live

ചായ വീണ്ടും ചൂടാക്കി കുടിക്കാറുണ്ടോ? എങ്കിൽ തീർച്ചയായും ഇതറിഞ്ഞിരിക്കണം

കോട്ടയം: ചായ പ്രേമികളും ദിവസത്തില്‍ ഒന്നിലധികം തവണയാണ് ചായ കുടിക്കുന്നത്. കൂടുതലും സമ്മർദ്ദം ഒഴിവാക്കാൻ എന്ന പേരിലാണ് ചായകുടിയ്ക്കുന്നത്.

എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പറയുന്നത്.

പലരും ചായ കൂടുതലായി ഉണ്ടാക്കി പിന്നീട് ആവശ്യമുള്ളപ്പോള്‍ എല്ലാം അത് ചൂടാക്കി കുടിക്കുകയും ചെയ്യും. ഈ ശീലം നമുക്ക് ദോഷകരമായി ബാധിക്കും. മിക്ക ഇന്ത്യക്കാരും ചായ വീണ്ടും ഉണ്ടാക്കുന്നതിനു പകരം നേരത്തെ തയ്യാറാക്കി വെച്ച ചായ വീണ്ടും ചൂടാക്കി കഴിക്കുന്നു, ഇത് ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ലഖ്‌നൗവിലെ അപ്പോളോ മെഡിക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ കൂടിയായ പ്രീതി പാണ്ഡെ പറയുന്നത് .

കുറേക്കാലം ഇത്തരത്തില്‍ തിളപ്പിച്ച ചായ കുടിക്കുന്നത് ദോഷകരമാണ്. ഏറെ നേരമായി ഉണ്ടാക്കി വെച്ചിരിക്കുന്ന ചായയില്‍ സൂക്ഷ്മാണുക്കള്‍ ഉണ്ടാകാൻ തുടങ്ങും. ഈ ബാക്ടീരിയകള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പാലിൻ്റെ അളവ് കൂടുതല്‍ ആയതിനാല്‍ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്ക് ഇത് അനുകൂലമാണ് എന്നും ഡോക്ടർ വ്യക്തമാക്കുന്നു.

കൂടാതെ ചായ വീണ്ടും ചൂടാക്കുന്നത് അതിൻ്റെ പോഷകങ്ങളെ നശിപ്പിക്കും. ഇത് കുടിക്കുന്നത് വയറുവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകും. മാത്രവുമല്ല പാല്‍ ചായ പതിവായി കുടിക്കുന്നത് പല വ്യക്തികളിലും നിർജ്ജലീകരണത്തിന് കാരണമാകും

Exit mobile version