Site icon Malayalam News Live

ചെന്നൈയില്‍ പെട്രോള്‍ പമ്പിൽ പൊട്ടിത്തെറി; ഒരു മരണം.

ചെന്നൈ:ബുധനാഴ്ച തൊണ്ടിയാര്‍പേട്ടയിലെ ഇന്ത്യൻ ഓയില്‍ പന്പിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്ക്.അപകടകാരണം വ്യക്തമല്ല.

എഥനോള്‍ സംഭരണ ടാങ്കില്‍ അറ്റകുറ്റപണികള്‍ നടത്തിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നു.

പന്പിന്‍റെ സുരക്ഷാസംവിധാനങ്ങളും മുൻകരുതലുകളും സേനയെത്തുന്നതിന് മുൻപേ തീ അണച്ചിരുന്നതായി അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version