Site icon Malayalam News Live

പ്രമുഖ തമിഴ് ഹാസ്യ നടൻ ബോണ്ട മണി അന്തരിച്ചു ; കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ചെന്നൈ : ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച്‌ ബോണ്ട മണി ബോധരഹിതനായി. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1911ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതൻ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സുന്ദര ട്രാവല്‍സ്, മരുത മല, വിന്നര്‍, വേലായുധം തുടങ്ങിയ നിരവധി സിനിമകളില്‍ അദ്ദേഹം ഹാസ്യ വേഷത്തില്‍ എത്തിയിട്ടുണ്ട്.

2022ല്‍ പുറത്തിറങ്ങിയ ‘പരുവ കാതല്‍’ എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഇരു വൃക്കകളും തകരാറിലായ അദ്ദേഹം ചികിത്സയിലായിരുന്നു. ചികിത്സാ ചെലവുകള്‍ക്കായി നടൻ ബുദ്ധിമുട്ടുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ നടന് ചികിത്സ സഹായവുമായി രംഗത്ത് വന്നിരുന്നു.

 

 

 

 

Exit mobile version