Site icon Malayalam News Live

എഡിഎമ്മിന്റെ മരണം: പെട്രോള്‍ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തന് സസ്പെൻഷൻ

തിരുവനന്തപുരം: മുന്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ടി.വി പ്രശാന്തന് സസ്പെൻഷൻ.

ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്വകാര്യ ബിസിനസ് സർവീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്തനെ സസ്പെൻഡ് ചെയ്തത്.

വിവാദമായ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ആളായ പ്രശാന്തൻ പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരനാണ്.
നവീന്‍ ബാബുവിന്‍റെ മരണത്തില്‍ പ്രശാന്തന്‍റെ മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്.

പ്രശാന്തന്‍ രണ്ടാം തവണയാണ് അന്വേഷണ സംഘത്തിന്‍റെ മുന്നിലെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മൊഴി രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ പ്രശാന്തന്‍ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായിരുന്നില്ല.

Exit mobile version