Site icon Malayalam News Live

ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍‌ തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതയായി നടി സ്വാസിക; താരദമ്പതികള്‍ക്ക് ആശംസകള്‍ നേർന്ന് സോഷ്യൽ മീഡിയ

കൊച്ചി: കഴിഞ്ഞ വർഷമായിരുന്നു അവതാരകയും നടിയുമായ സ്വാസിക വിജയ് വിവാഹിതയായത്.

ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് നടിയുടെ ഭർത്താവ്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.

ഒന്നാം വിവാഹവാർഷികത്തില്‍ ഇതാ വീണ്ടും വിവാഹിതരായിരിക്കുകയാണ് താരദമ്പതികള്‍. ഇതിന്റെ വീഡിയോ താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുമുണ്ട്. തമിഴ് ആചാരപ്രകാരമാണ് ഇപ്പോള്‍ ഇവരുടെ വിവാഹം നടന്നിരിക്കുന്നത്.

‘ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാൻ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീർത്ത എല്ലാവർക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ രണ്ടുപേർക്കും ഇതൊരു യഥാർത്ഥ കല്യാണമായി തോന്നി. എല്ലാവരോടും സ്‌നേഹം’- എന്ന അടിക്കുറിപ്പോടെയാണ് പ്രേം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് താരദമ്പതികള്‍ക്ക് വിവാഹ വാർഷിക ആശംസകള്‍ നേർന്നുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.

Exit mobile version