ദില്ലി : വ്യാഴാഴ്ച ദില്ലിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സാന്നിധ്യത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ആലപ്പുഴ ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള വിഭാഗത്തിലും വര്‍ക്കല ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള വിഭാഗത്തിലും പുരസ്‌കാരം കരസ്ഥമാക്കി.
പുരസ്‌കാരം നഗരസഭ ചെയര്‍പേഴ്‌സൻ കെ കെ ജയമ്മ, വര്‍ക്കല നഗരസഭ ചെയര്‍മാൻ കെ എം ലാജി എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍കേന്ദ്ര ഹൗസിംഗ്, അര്‍ബൻ അഫയേഴ്‌സ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി കൗശല്‍ കിഷോര്‍ എന്നിവര്‍ സംബന്ധിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, നഗരസഭകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ കേരളത്തില്‍നിന്നും പങ്കെടുത്തു.
