കുട്ടികളുടെ കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും ആരാധകര്‍ ഏറെയാണ്. കളിയും ചിരിയും നിറഞ്ഞ അവരുടെ രസകരമായ നിമിഷങ്ങള്‍ ഒപ്പിയെടുക്കുന്ന വീഡിയോകള്‍ മാത്രമല്ല മുതിര്‍ന്നവര്‍ക്ക് പോലും മാതൃകയാകുന്ന വിധത്തിലുള്ള അവരുടെ പ്രവൃത്തികള്‍ പലപ്പോഴും ആളുകളെ അതിശയിപ്പാക്കാറുണ്ട്.സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങില്‍ ശ്രദ്ധനേടുന്നത്. അങ്കിത് എന്ന കുരുന്നിനെ സംബന്ധിക്കുന്ന വാര്‍ത്തയാണ് ഇത്. ആ കുരുന്നിന്റെ മനസിലെ നന്മ ഇന്ന് സോഷ്യല്‍ മീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. താന്‍ മത്സരിച്ച് ജയിച്ച ടൂര്‍ണ്ണമെന്റുകളില്‍ നിന്നും ലഭിച്ച പണം കൊണ്ട് വീട്ടിലെ വേലക്കാരിക്ക് ആ കുരുന്ന് സമ്മാനിച്ചത് ഒരു ഫോണ്‍ ആണ്.
അങ്കിന്റെ അച്ഛനായ വി. ബാലാജിയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ‘അങ്കിത് ഇതുവരെയായി വാരാന്ത്യ ടൂര്‍മെന്റുകളില്‍ നിന്നായി 7000 രൂപ നേടി. അവന്റെ വിജയത്തില്‍ നിന്നും 2000 രൂപ മുടക്കി ഞങ്ങളുടെ പാചകക്കാരിക്ക് അവന്‍ ഒരു ഫോണ്‍ സമ്മാനിച്ചു. അവന് ആറ് മാസം പ്രായമുള്ളത് മുതല്‍ സരോജ അവനെ നോക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ എനിക്കും ഭാര്യയ്ക്കും ഇതില്‍പരം മറ്റൊരു സന്തോഷമില്ല.’
ഒരു ദിവസംകൊണ്ട് ലക്ഷകണക്കിനാളുകളാണ് പോസ്റ്റ് കണ്ടത്. ഫോണിന്റെ വിലയേക്കാള്‍ ആളുകളെ ആകര്‍ഷിച്ചത് അവന്റെ മനസിലെ നന്മയാണ്. നിരവധി കാഴ്ചക്കാര്‍ അങ്കിതിനെയും അവന്റെ മാതാപിതാക്കളെയും അഭിനന്ദിച്ച് രംഗത്തെത്തി.
