പുതുച്ചേരി വാഹനം രജിസ്റ്റ‌ര്‍ കേസ്; സുരേഷ് ഗോപിക്ക് തിരിച്ചടി

കൊച്ചി: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റ‌ർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടനും തൃശൂർ ലോക്‌സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിക്ക് തിരിച്ചടി.

കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ഹർജി എറണാകുളം എസിജെഎം കോടതി തള്ളി. വ്യാജവിലാസം ഉപയോഗിച്ച്‌ വാഹനം രജിസ്റ്റർ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്.

പുതുച്ചേരിയില്‍ രണ്ട് കാറുകള്‍ രജിസ്റ്റർ ചെയ്ത് 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചുവെന്നായിരുന്നു ആരോപണം. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണ് കാറുകള്‍ രജിസ്റ്റർ ചെയ്തതെന്നായിരുന്നു ക്രെെംബ്രാഞ്ചിന് സുരേഷ് ഗോപി മൊഴി നല്‍കിയത്.

എന്നാല്‍ ആ വിലാസത്തില്‍ ഭൂമി ഇല്ലെന്നാണ് കണ്ടെത്തല്‍.