Site icon Malayalam News Live

‘മോദി തീരുമാനിച്ചു താൻ അനുസരിക്കുന്നു’, സുരേഷ് ഗോപി കേന്ദ്രമന്ത്രി, ഉടൻ ഡൽഹിയിലേയ്ക്ക്

തിരുവനന്തപുരം: തൃശൂർ ലോക്സഭ മണ്ഡലത്തിലെ നിയുക്ത എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോകുന്ന വിമാനത്തിലാവും സുരേഷ് ഗോപി യാത്ര തിരിക്കുക.

ഉച്ചക്ക് പതിനൊന്നരക്ക് ചായസൽക്കാരത്തിന് എത്താനാണ് മോദി നിർദേശിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും ബംഗ്ലൂരുവിലേക്കും അവിടെ നിന്നും ചാർട്ടേഡ് ഫ്ലൈറ്റില്‍ ദില്ലിയിലേക്കും പോകാനാണ് തീരുമാനം.

മോദി തീരുമാനിച്ചു താൻ അനുസരിക്കുന്നുവെന്നായിരുന്നു ഡൽഹിയിലേക്കുള്ള യാത്ര​യെക്കുറിച്ച് സുരേഷ് ഗോപി പ്രതികരിച്ചത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നാം എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 7.15ന് ​അ​ധി​കാ​ര​മേ​ൽ​ക്കും.

45 മി​നി​റ്റ് നീ​ണ്ടു​നി​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ നി​യു​ക്ത പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം 30ഓ​ളം മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കും. പി​ന്നീ​ട് ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭ വി​ക​സ​ന​ത്തി​ലാ​യി​രി​ക്കും മ​റ്റു മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യെ​ന്ന് ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.

Exit mobile version