Site icon Malayalam News Live

വമ്പിച്ച വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിയെ സ്വീകരിക്കാനൊരുങ്ങി തൃശൂർ, സ്വീകാരിക്കാൻ താരങ്ങളും നേതാക്കന്മാരും, റോ‍ഡ് ഷോ ഉടൻ

കൊച്ചി: തെരെഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് സ്വീകരണവുമായി തൃശൂർ. തിരുവനന്തപുരത്തെ വീട്ടിൽ നിന്നും സുരേഷ് ഗോപി രാവിലെ തന്നെ തൃശൂരിലേക്ക് തിരിച്ചിരുന്നു.

ഉച്ചയ്‌ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാൻ നിരവധി പ്രവർത്തകരും സിനിമാ താരങ്ങളും എത്തിയിരുന്നു. ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ശേഷം സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ നടക്കും.

ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇതിന്റെ ഭാഗമാകാനായി തൃശൂരിലെത്തും. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും ഞെട്ടിച്ച് സുരേഷ്‌ ഗോപി തൃശൂരിൽ നേടിയ ഉജ്ജ്വല വിജയത്തിൽ ഏറെ സന്തോഷവാനാണെന്ന് ജ്യോത്സ്യൻ കുന്നത്തൂരില്ലം കെ വിഷ്ണു നമ്പൂതിരി.

മാന്നാർ കുട്ടംപേരൂർ ഊട്ടുപറമ്പ് ജംഗ്ഷനിൽ ശ്രീമൂകാംബിക ജ്യോതിഷാലയം നടത്തുന്ന വിഷ്ണു നമ്പൂതിരി,​ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും സുരേഷ് ഗോപി മികച്ച വിജയം നേടുമെന്നും കഴിഞ്ഞമാസം പ്രവചിച്ചിരുന്നു. പല പ്രമുഖരുടേയും ഭാവി പ്രവചിച്ചത് അക്ഷരംപ്രതി ശരിയായിട്ടുണ്ടെന്ന് കുന്നത്തൂരില്ലത്ത് വിഷ്ണു നമ്പൂതിരി അവകാശപ്പെടുന്നുണ്ട്.

Exit mobile version