Site icon Malayalam News Live

സുരേഷ് ഗോപിക്ക് പെട്രോളിയമടക്കം മൂന്ന് വകുപ്പുകള്‍; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല.

പെട്രോളിയം, സാംസ്കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.

നേരത്തേ സുരേഷ് ഗോപിക്ക് സാംസ്കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി.

ജോർജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.

Exit mobile version