Site icon Malayalam News Live

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി; കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി, കേരളത്തിലേത് മികച്ച സംവിധാനമെന്ന് പരാമർശം

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനത്തിൽ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി. കേരളത്തിലേത് മികച്ച സംവിധാനമാണ് കോടതി നിരീക്ഷിച്ചു. സിസിടിവിയിലൂടെ ലൈവായി നിരീക്ഷണം നടത്താനാകുമെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാതൃകയാക്കാമെന്നും കോടതി പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നല്‍കി. ജാർഖണ്ഡ് അടക്കം സംസ്ഥാനങ്ങൾ സിസിടിവികൾ സ്ഥാപിക്കുന്നതിൽ പിന്നോട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Exit mobile version