Site icon Malayalam News Live

വിവാഹത്തിന് മുൻപ് ഒരുമിച്ച്‌ കഴിഞ്ഞതെന്തിന്?; ലിവ് ഇൻ റിലേഷൻഷിപ്പില്‍ ചോദ്യവുമായി സുപ്രീംകോടതി

ഡല്‍ഹി: ലിവ് ഇൻ റിലേഷൻഷിപ്പില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി. വിവാഹത്തിന് മുൻപ് ഒരുമിച്ച്‌ കഴിഞ്ഞത് എന്തിനാണ് എന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസിലാണ് കോടതി ചോദ്യമുയർത്തിയത്.

ചോദ്യം ഉന്നയിച്ചാല്‍ അത് പരാതിക്കാരിയെ അപമാനിച്ചുവെന്ന് ആക്ഷേപം ഉയർത്തും. ഒരുമിച്ച്‌ ജീവിച്ച്‌ കുഞ്ഞ് ജനിച്ച ശേഷം എങ്ങനെയാണ് ലൈംഗിക അതിക്രമമാകുന്നത് എന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. ഇതാണ് ലിവ് ഇൻ റിലേഷൻഷിപ്പുകളില്‍ സംഭവിക്കുന്നതെന്നും വർഷങ്ങളോളം ഒരുമിച്ച്‌ ജീവിച്ചശേഷം അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ സ്ത്രീ പരാതി നല്‍കുകയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

വിവാഹേതര ബന്ധങ്ങളിലെ ചാപല്യങ്ങളാണ് ഇതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്‌നയുടേതാണ് നിരീക്ഷണം.

Exit mobile version