Site icon Malayalam News Live

ക്രിസ്മസ്- പുതുവത്സര വിപണി; വെളിച്ചെണ്ണയുടെ വില കുറയ്ക്കാൻ സപ്ലൈകോ

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര വിപണിയോട് അനുബന്ധിച്ച്‌ വെളിച്ചെണ്ണയുടെ വില കുറയ്ക്കാൻ നീക്കവുമായി സപ്ലൈകോ. ഒരു കിലോ ശബരി വെളിച്ചെണ്ണ 329 രൂപയ്ക്ക് നല്‍കും.

സപ്ലൈകോ വഴി 319 രൂപയ്ക്ക് നല്‍കുന്ന സബ്സിഡി വെളിച്ചെണ്ണ 309 രൂപയ്ക്ക് നല്‍കും.മറ്റ് സപ്ലൈകോ ഉല്‍പന്നങ്ങള്‍ക്കും വില കുറയ്ക്കാൻ ആലോചനയുണ്ട്.

ക്രിസ്മസ് പുതുവത്സര വിപണി ഇന്നുമുതല്‍ ജനുവരി ഒന്നു വരെ എല്ലാ ജില്ലകളിലും നടക്കും. ഒരു കിലോ ആട്ട 17 രൂപ നിരക്കില്‍ വെള്ള -നില കാർഡ് ഉടമകള്‍ക്ക് നല്‍കും. രണ്ട് കിലോ വരെ സപ്ലൈകോയില്‍ നിന്ന് വാങ്ങാം. നേരത്തെ മഞ്ഞ – പിങ്ക് കാർഡ് ഉടമകള്‍ക്ക് മാത്രമായിരുന്നു 17 രൂപ നിരക്കില്‍ ആട്ട നല്‍കിയിരുന്നത്.

അതേസമയം സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനില്‍ ഡിസംബർ 22ന് രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കില്‍ നിർവഹിക്കും. ആൻറണി രാജു എംഎല്‍എ അധ്യക്ഷനാവുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. ജനുവരി ഒന്നുവരെ നീളുന്ന ഫെയറുകളില്‍ പ്രമുഖ ബ്രാൻഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ വിലക്കുറവും 667 രൂപയുടെ പ്രത്യേക കിറ്റ് 500 രൂപയ്ക്കും ലഭ്യമാകും.

Exit mobile version