Site icon Malayalam News Live

സപ്ലൈകോയില്‍ സാധനങ്ങളുടെ വില കുറച്ചു; ഈ 13 സബ്സിഡി സാധനങ്ങള്‍ വിപണിയേക്കാള്‍ 35 ശതമാനം വിലക്കുറവും; പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സപ്ലൈകോ വില്‍പനശാലകളില്‍ മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു.

നാളെ മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.
13 ഇനം സബ്സിഡി സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ലഭിക്കുക.

ചെറുപയർ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോള്‍ (ഒരു കിലോഗ്രാം) 95 രൂപ, വൻ കടല (ഒരു കിലോഗ്രാം) 69 രൂപ, വൻപയർ (ഒരു കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 11 1 രൂപ എന്നിങ്ങനെയാണ് സബ്സിഡി വില.

മുളകിന്റെ സബ്സിഡി വില അരക്കിലോയ്ക്ക് 86. 10 രൂപയില്‍ നിന്നും 78.75 രൂപയായി പുതുക്കി നിശ്ചയിച്ചു. വെളിച്ചെണ്ണ അര ലിറ്റർ സബ്സിഡി ഉള്‍പ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. 152.25 രൂപയായിരുന്നു നേരത്തെ വില. അഞ്ച് ശതമാനം ജിഎസ്ടി ഉള്‍പ്പെടെയുള്ള വിലയാണിത്.

Exit mobile version