Site icon Malayalam News Live

കെട്ടിട നിര്‍മ്മാണ തൊഴിലാളി ജോലിക്കിടയില്‍ സൂര്യാഘാതമേറ്റ് മരിച്ചു; ശരീരമാകെ പൊള്ളിയ നിലയില്‍

തിരുവനന്തപുരം: പാറശാലയില്‍ കെട്ടിടനിർമ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു.

പ്ലാമൂട്ടുക്കടയിലാണ് സംഭവം. മാവിലക്കടവ് കഞ്ചാംപഴിഞ്ഞി സ്വദേശിയായ ഫ്രാൻസിസ് (55) ആണ് സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചത്.

പ്ളാമൂട്ടുക്കടയിലെ ഒരു കെട്ടിട നിർമ്മാണ സ്ഥലത്തായിരുന്നു സംഭവം. കടുത്ത വെയിലുള്ള സമയം തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചാണ് ജോലി നടന്നിരുന്നത്.

എന്നാല്‍ കടുത്ത ചൂടിനെത്തുടർന്ന് ഫ്രാൻസിസ് ഇവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഫ്രാൻസിസിനെ പാറശാല താലൂക്ക് ആശുപത്രിയില്‍ സഹപ്രവർത്തകർ എത്തിച്ചു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു.

Exit mobile version