Site icon Malayalam News Live

ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ച്‌ യുവാവ് തൂങ്ങി മരിച്ചു; ഭാര്യയുമായി പിണങ്ങിയിട്ട് രണ്ട് മാസം, അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് .

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് ജീവനൊടുക്കിയത്.

മീൻ വില്‍പ്പന നടത്തിയാണ് റിയാസ് ഉപജീവനം നടത്തുന്നത്. ഇടയ്ക്ക് റിയാസ് ആത്മഹത്യ ചെയ്യുമെന്ന് ഭയപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നുണ്ട്. അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും സംശയിക്കുന്നു.

സുഹൃത്തിന്റെ വാടക വീട്ടില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്. മദ്യപിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് വിവരം. റിയാസും ഭാര്യയും രണ്ട് മാസമായി പിണക്കത്തിലായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇന്നലെ വൈകിട്ട് റിയാസ് സുഹൃത്തായ നസീറിന്റെ വീട്ടില്‍ വന്നിരുന്നു. ഇവിടെ വച്ച്‌ രണ്ട് പേരും മദ്യപിച്ചു. തുടര്‍ന്ന് നസീര്‍ ഉറങ്ങി പോയി. രാത്രി 8 മണിയോടെയാണ് റിയാസ് ഫാനില്‍ കെട്ടിത്തൂങ്ങിയത്. രാത്രി വൈകി ഉണര്‍ന്ന നസീറാണ് റിയാസിനെ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ വാര്‍ഡ് മെമ്ബറെയും നാട്ടുകാരെയും വിവരം അറിയിച്ചു. ഉടൻ നെടുമങ്ങാട് പോലീസ് സ്ഥലത്ത് എത്തി. ഫോറൻസിക് വിഭാഗം പരിശോധന നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകും.

Exit mobile version