Site icon Malayalam News Live

തിരച്ചിലുകൾ വിഫലം; ചിറ്റൂരിൽ കാണാതായ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ രാവിലെ മുതൽ കാണാതായ ആറു വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അനസ്-തൗഹിത ദമ്പതികളുടെ മകനാണ് സുഹാൻ. ഇന്നലെ രാവിലെ 11 മണി മുതലാണ് സുഹാനെ കാണാതായത്. കുട്ടിയെ കണ്ടെത്താനായി ഇന്നലെ മുതൽ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 22 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. സഹോദരനൊപ്പം ടിവി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു. ഇതിനിടെ സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും ഡോഗ് സ്‌ക്വാഡും തിരച്ചില്‍ നടത്തുകയായിരുന്നു. കുളങ്ങളും ബസുകളും അടക്കം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലും കുഞ്ഞിനെ കണ്ടെത്താന്‍ പറ്റിയിരുന്നില്ല. ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. സുഹാന്‍ പോകാന്‍ സാധ്യതയുള്ള സുഹൃത്തുക്കളുടെ വീട്ടിലും സ്‌കൂള്‍ പരിസരത്തും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Exit mobile version