Site icon Malayalam News Live

ക്ലാസിൽ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർത്ഥികളുടെ വായിൽ പ്രധാന അധ്യാപിക ടേപ്പ് ഒട്ടിച്ചു; ചിത്രങ്ങൾ എടുത്ത് മാതാപിതാക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കളക്ടർ

ചെന്നൈ : ക്ലാസിൽ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു പെൺകുട്ടി അടക്കം 5 കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങൾ പ്രചരിച്ചതോടെ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു.

ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം. ക്ലാസ് മുറിയിൽ സംസാരിച്ചതിന് പ്രധാന അധ്യാപിക പുനിത കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ചതായും നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയിൽ നിർത്തിയതോടെ ഒരു കുട്ടിയുടെ വായിൽനിന്നു രക്തം വന്നെന്നുമാണു പരാതി.

കഴിഞ്ഞ മാസം 21നാണ് സംഭവം നടന്നത്. ഈ സ്കൂളിലെ മറ്റൊരു അധ്യാപികയാണ് ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ച് കൊടുത്തത്. തുടർന്ന് ഇവർ കലക്ടർക്കു പരാതി നൽകുകയായിരുന്നു.

Exit mobile version