Site icon Malayalam News Live

കളിക്കുന്നതിനിടെ കാറിനുള്ളിൽ കയറി ഡോർ ലോക്ക് ചെയ്തു; ശ്വാസം മുട്ടി ഒരു കുടുംബത്തിലെ 4 കുട്ടികൾക്ക് ദാരുണാന്ത്യം

മധ്യപ്രദേശ്: ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു. മധ്യപ്രദേശിലെ അമ്റേലിയിലെ രന്ധിയ ഗ്രാമത്തിലാണ് ഹൃദയഭേദകമായ സംഭവം നടന്നത്.

നാല് കുട്ടികള്‍ കാറിനുള്ളില്‍ ഇരുന്ന ശേഷം ഡോർ ലോക്ക് ചെയ്യുകയായിരുന്നു . തുടർന്ന് പുറത്തിറങ്ങാൻ കഴിയാതെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ അംറേലി പോലീസ് അന്വേഷണം ആരംഭിച്ചു.

നാല് കുട്ടികള്‍ കാറിനുള്ളില്‍ ഇരുന്ന ശേഷമാണ് കാറിൻ്റെ വാതില്‍ അടച്ചത്. ഡോർ തുറക്കാനാകാതെ നാല് കുട്ടികളും കാറിനുള്ളില്‍ കുടുങ്ങി മരിച്ചു. കാറിനുള്ളില്‍ ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നാണ് അമ്റേലി ഡിവൈഎസ്പിയുടെ പ്രാഥമിക നിഗമനം.ഈ വിഷയത്തില്‍ ഫോറൻസിക് റിപ്പോർട്ട് , കാത്തിരിക്കുകയാണ്. ഇതോടൊപ്പം കുടുംബാംഗങ്ങളെയും അടുത്ത ആളുകളെയും പോലീസ് ചോദ്യം

Exit mobile version