Site icon Malayalam News Live

മീന്‍പിടിക്കുന്നതിനിടെ തർക്കം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ, സംഭവം പാലക്കാട്

മീന്‍പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് കടുക്കാങ്കുന്നം സ്വദേശി 33കാരനായ കിരൺ രാജിനെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് കിരൺരാജ് ചെമ്പൈ സ്മാരക സംഗീത കോളേജിലെ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചത്. ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയിലുള്ള തർക്കത്തിനിടയിൽ കിരൺ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. ഒളിവിൽ പോയ കിരൺ ജില്ലാ ആശുപത്രി പരിസരത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.

കുത്തേറ്റ ചെമ്പൈ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി കൗശിക്ക് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൗശിക്കിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് വിദ്യാര്‍ത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

Exit mobile version