Site icon Malayalam News Live

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി മടങ്ങിയെത്തിയില്ല; വീട്ടുകാരുടെ അന്വേഷണത്തില്‍ സ്‌കൂളിലും എത്തിയിട്ടില്ലെന്ന് കണ്ടെത്തൽ; അന്വേഷണം ആരംഭിച്ച്‌ പോലീസ്

തൃശൂർ: എരുമപ്പെട്ടി സ്വദേശിയായ സ്‌കൂള്‍ വിദ്യാർത്ഥിയെ കാണാതായതായെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മന്തിയത്ത് വീട്ടില്‍ സുരേഷിൻ്റെ മകൻ അനന്തനെയാണ്(16) കാണാതായത്.
വരവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്.

ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അനന്തൻ പോയത്. എന്നാല്‍ വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും വിദ്യാർത്ഥി മടങ്ങി വന്നില്ല.

തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തില്‍ അനന്തൻ സ്‌കൂളില്‍ എത്തിയില്ലെന്ന് മനസിലായത്. പിന്നാലെ ബന്ധുക്കളുടെ വീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും അനന്തനെ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് മാതാപിതാക്കള്‍ എരുമപ്പെട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version