Site icon Malayalam News Live

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; മുഹമ്മദ് ഫർമാന്‍റെ അറസ്റ്റ് ഒരു മാസത്തക്ക് തടഞ്ഞ് ഹൈക്കോടതി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഹമ്മദ് ഫർമാൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. മുഹമ്മദ് ഫർമാന് അധികാര പരിധിയിലുള്ള കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മധ്യപ്രദേശിലെ കോടതിയെ സമീപിക്കാമെന്നും അതിനിടയിൽ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്നും, 16 വയസ് മാത്രമാണ് ഉള്ളതെന്നുമാണ് മധ്യപ്രദേശ് പോലീസ് വ്യക്തമാക്കുന്നത്. കുട്ടിയുടെ ജനന സർട്ടിക്കാട്ട് വ്യാജമായി ഉണ്ടാക്കിയതാണെന്നും 18 വയസ് തികയാതെയാണ് വോവഹം നടത്തിയതെന്നും ആരോപിച്ചാണ് ഫാർമനെതിരെ കേസെടുത്തത്.

Exit mobile version