Site icon Malayalam News Live

ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു; ‘തക്കുടു’വിന്‌ ദീപശിഖ പകര്‍ന്ന് പി ആര്‍ ശ്രീജേഷ്

കൊച്ചി: 66-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരിതെളിഞ്ഞു.

ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയാണ്.
ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നുനല്‍കിയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്.

ഉദ്‌ഘാടനത്തിന് മുൻപായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൗമാരപ്രതിഭകളുടെ മാർച്ച്‌ പാസ്റ്റിനെ അഭിസംബോധന ചെയ്തു. ശേഷം കലാ – സാംസ്‌കാരിക പ്രകടനങ്ങള്‍ നടക്കും.

നാളെ മുതലാണ് മത്സരങ്ങള്‍ തുടങ്ങുക. ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക. എവർ റോളിംഗ് ട്രോഫി തുടങ്ങി ഈ വർഷം നല്‍കുന്ന എല്ലാ ട്രോഫികളും പുത്തൻ പുതിയതാണ്.

Exit mobile version