Site icon Malayalam News Live

സംസ്ഥാനത്ത് സെർവികല്‍ ക്യാൻസർ പ്രതിരോധനം ; ഹയർസെക്കൻഡറി വിദ്യാർഥിനികള്‍ക്ക് സെർവിക്കല്‍ കാൻസർ വാക്സിനേഷൻ നല്‍കാൻ തീരുമാനം

തിരുവനന്തപുരം : ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും ഉടന്‍ നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്സിനാണ് നല്‍കുന്നത്. ആരോഗ്യ,വിദ്യാഭ്യാസ,തദ്ദേശ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

 

വാക്സിന്‍റെ മുഴുവൻ ചെലവും സർക്കാർ വഹിക്കും.സ്തനാർബുദം കഴിഞ്ഞാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന സെർവിക്കല്‍ കാൻസർ പ്രതിരോധിക്കാനുള്ള വാക്സീൻ വിതരണം ചെയ്യുമെന്നു കഴിഞ്ഞവർഷം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

Exit mobile version