Site icon Malayalam News Live

സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ മഴ സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; അങ്കമാലിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

കോട്ടയം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുന്നു.

എറണാകുളം അങ്കമാലിയില്‍ ഇടിമിന്നലേറ്റ് വയോധിക മരിച്ചു. വേങ്ങൂർ സ്വദേശി വിജയമ്മ വേലായുധൻ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം.

കൂടുതല്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം , വയനാട് ജില്ലകളില്‍ യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അങ്കമാലിയില്‍ ശക്തമായ മഴയും മിന്നലും ആണ് അനുഭവപ്പെട്ടത്.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കൻ കേരളതീരത്തും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.

തെക്കൻ തമിഴ് നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മന്നാർ, മാലിദ്വീപ് , എന്നിവിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റു വീശാൻ സാധ്യതയുണ്ട്. ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്റർ വരെയാകും. ഈ മേഖലയില്‍ മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Exit mobile version