തിരുവനന്തപുരം: സംസ്ഥാനം വീണ്ടും മഴ പേടിയിലേക്ക്.
നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതുച്ചേരിയില്‍ തീരം തൊട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നത്. ദക്ഷിണേന്ത്യയാകെ ചുഴലിക്കാറ്റ് ഭീതി ഉയര്‍ത്തുന്നുണ്ട്. ഇതിനൊപ്പം കേരളത്തില്‍ തുലാവര്‍ഷ ഭീഷണിയുമുണ്ട്.
വൃശ്ചിക മാസത്തിലും തുലാ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ അതീവ ഗൗരവതരമാണ് സാഹചര്യം. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലടക്കം ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകപ്പ് മുന്നറിയിപ്പ് നല്‍കി.
അതിതീവ്ര മഴക്കും ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടങ്ങള്‍ വേണ്ട മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
