Site icon Malayalam News Live

സംസ്ഥാനത്ത് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മഴക്കെടുതി രൂക്ഷം; മരങ്ങള്‍ വീണ് അപകടം; ഷോക്കേറ്റ് ഇന്ന് രണ്ട് മരണം

തിരുവനന്തപുരം: കാലവർഷം വീണ്ടും ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.

രണ്ട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലർട്ട് ആണ്.

നാളെയും മലപ്പുറം മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ്.

Exit mobile version