Site icon Malayalam News Live

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാല്‍പത് മുതല്‍ അമ്ബത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്നലെ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു. കിഴക്കൻ മധ്യപ്രദേശിനു മുകളില്‍ ശക്തമായ ന്യൂനമര്‍ദം നിലനിക്കുന്നുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ന്യൂനമര്‍ദം രണ്ടുദിവസം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ ഒറ്റപ്പെട്ട മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version