Site icon Malayalam News Live

പ്രവചനം പോലെ തന്നെ…! തലസ്ഥാനത്ത് തക‍ര്‍പ്പൻ മഴ; വരും മണിക്കൂറില്‍ നാല്‌ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലാവസ്ഥ പ്രവചനം പോലെ തന്നെ തിരുവനന്തപുരത്ത് തക‍ർപ്പൻ മഴ.

വൈകുന്നേരം നാല് മണിയോടെയാണ് തലസ്ഥാനത്ത് മഴ ആരംഭിച്ചത്. മൂന്ന് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിലാണ് തിരുവനന്തപുരത്ത് മഴ സാധ്യത പ്രവചിച്ചിരുന്നത്.
ഇതോടെ ജില്ലയിലെ കൊടും ചൂടില്‍ നേരിയ ആശ്വാസമായി.

തിരുവനന്തപുരത്തിനൊപ്പം കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വരും മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

അടുത്ത മൂന്ന് മണിക്കൂറില്‍ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version