Site icon Malayalam News Live

പെരുമഴ…! സംസ്ഥാനത്ത് തുലാവര്‍ഷം കനത്തു; രാത്രയില്‍ തോരാതെ മഴ; കോട്ടയം ഉൾപ്പെടെ ഇന്ന് ഒൻപത് ജില്ലകളിലും മുന്നറിയിപ്പ്; ന്യുനമര്‍ദ്ദ സാധ്യതയും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുന്നു.

രാത്രയില്‍ പല സ്ഥലങ്ങളിലും മഴ തോരാതെ പെയ്തു. ഇന്ന് ഒൻപത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്.

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക്‌ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം. ഒക്ടോബര്‍ 18 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Exit mobile version