Site icon Malayalam News Live

സംസ്ഥാന പുരുഷ-വനിത പവർലിഫ്റ്റിങ് മത്സരത്തിൽ കോട്ടയം ജില്ലാ ടീമിനെ അഡ്വ. സക്കീർ ഹുസൈനും അനുപമ സിബിയും നയിക്കും; ഫെബ്രുവരി 15, 16 തിയതികളിലായി എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ മത്സരം നടക്കും

കോട്ടയം: ഫെബ്രുവരി 15, 16 തിയതികളിലായി എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന പുരുഷ, വനിത പവർലിഫ്റ്റിങ് മത്സരത്തിൽ കോട്ടയം ജില്ലാ ടീമിനെ അഡ്വ. സക്കീർ ഹുസൈനും അനുപമ സിബിയും നയിക്കും.

ദേശീയ പവർലിഫ്റ്റർ കളത്തിപ്പടി സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്‌സ് ക്ലബിലെ സോളമൻ തോമസ് കോച്ചും ക്രിസ്‌റ്റി സോളമൻ മാനേജരുമാണ്.

ഐഷാത്ത് അമ്ന, അഞ്ജനാ അശോക്, അരുണിമ ജയൻ, ക്രിസ്റ്റി സോളമൻ, പി.എൻ.ഷൈനി, ഏലിയാമ്മ ഐപ്പ്, എം.വൈഗ വിനോദ്, രേഖാ ഇ. രാജേന്ദ്രൻ, അനുപമ സിബി, വിജി കെ. വിജയൻ, റിങ്കി റാണാ, അന്ന ദീപു, ജെഫ് സാം സ്‌കറിയ, കെ.രവികുമാർ, ജോൺ ഈപ്പൻ, ഏബൻ ഉമ്മൻ, എബിൻ തോമസ്, പി. അഖിൽ രാജ്, റോഷൻ ടോം തോമസ്, ജിൽസ് പി. ജോസ്, ജിം ചാക്കോ കാർത്തികപ്പള്ളി, റോജി സാജൻ തോമസ്, ജോയി മാത്യു, സി.ആർ.രാമമൂർത്തി, ജോൺ മാത്യു, വി.വിനീഷ്, ജിജി സക്കറിയ, സിബി സെബാസ്റ്റ്യൻ, സക്കീർ ഹുസൈൻ, അൻജിത്ത് പി. നൃപൻ, ആനന്ദ് കെ. പുഷ്ക്കരൻ, ജെറിൻ മാത്യു ജോൺ, സാജൻ തമ്പാൻ, പി.ഐ.വർഗീസ്, ടി.കെ.ഏബ്രഹാം, ബോബി കുര്യൻ, റോണി മാത്യൂസ്, സോളമൻ തോമസ്, ജുവൽ കെ. തോമസ്, മോഹ്സിൻ ഹുസൈൻ, തോമസ് കുര്യൻ, സുമേഷ് കെ.എസ്, ജോർജ്ജ് സാവിയോ ടോം, അനിൽ തോമസ്, ജോനാഥൻ മാത്യു ഏബ്രഹാം എന്നീ 45 പേരാണ് ടീമിലുള്ളത്.

 

Exit mobile version