തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു.
ടൂറിസ്റ്റ് കാര്യങ്ങള്‍ക്കായി ഒന്നാം തീയതിയും ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം നല്‍കാമെന്നതടക്കമുള്ള പുതുക്കിയ മദ്യനയത്തിനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.
ഡ്രൈ ഡേയില്‍ ഹോട്ടലുകള്‍ക്ക് ഇളവ്. ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളില്‍ ഒന്നാം തീയതി മദ്യം വിളമ്പാം. ടൂറിസം കോണ്‍ഫറൻസുകളോ ഇവെന്റുകളോ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നല്‍കണം.
പ്രത്യേക ഫീസ് ഈടാക്കി ഹോട്ടലുകളെ ഡ്രൈ ഡേയില്‍ മദ്യം വിളമ്പാൻ അനുവദിക്കും. അരലക്ഷം രൂപയാണ് ഫീസ്.
വിനോദസഞ്ചാര മേഖലയിലെ പ്രത്യേക യാനങ്ങളിലും മദ്യം വിളമ്പാൻ അനുമതി. ക്ലാസ്സിഫിക്കേഷൻ അടിസ്ഥാനത്തില്‍ ആയിരിക്കും അനുമതി. ക്രൂയിസ് ബോട്ടുകള്‍ അടക്കമുള്ള യാനങ്ങള്‍ക്കാണ് അനുമതി ലഭിക്കുക.
ഹൗസ് ബോട്ടുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടില്ല. ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളില്‍ കള്ളും വിളമ്പാൻ അനുമതി.
