Site icon Malayalam News Live

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടുംചൂട്…! രണ്ട് ജില്ലകളില്‍ 40 ഡിഗ്രിക്ക് മുകളില്‍; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിപ്പ്.

ഇത് പ്രകാരം ഏപ്രില്‍ 11 വരെ 12 ജില്ലകളില്‍ യെലലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാലാക്കാടാണ് അതിരൂക്ഷമായ ചൂട് അനുഭവപ്പെടുക.

ജില്ലയില്‍ 40 ഡിഗ്രി കടന്ന താപനില വരും ദിവസങ്ങളില്‍ 41 ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം ജില്ലയില്‍ 40 ഡിഗ്രി വരെയും തൃശൂർ ജില്ലയില്‍ 39 ഡിഗ്രി വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി വരെയും താപനില ഉയർന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്.

എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Exit mobile version