Site icon Malayalam News Live

കൊടും ചൂടില്‍ ഉരുകി കേരളം…! സംസ്ഥാനത്ത് രണ്ട് വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം; ഇന്ന് ഏഴ് പേര്‍ക്ക് സൂര്യാതാപമേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചെന്ന് സംശയം.

കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്നാണ് സംശയിക്കുന്നത്.
ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു.

യുവി ഇൻഡക്സ് ഉയർന്ന മൂന്നാറില്‍ അതീവ ജാഗ്രത വേണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്‍റെ മുന്നറിയിപ്പ്. പുനലൂരില്‍ സാധാരണയേക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

കൊടും ചൂട് തുടരുന്ന സംസ്ഥാനത്ത് പൊതുജനം സ്വയം ലോക്ഡൗണ്‍ പാലിക്കണമെന്ന് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ പുറത്തിറങ്ങാതെ സെല്‍ഫ് ലോക്ക്ഡൗണിലേക്ക് കടക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

കൊല്ലം കുന്നിക്കോട് കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബേബി ഫിലിപ്പിന് സൂര്യാഘാതമേറ്റെന്നാണ് സംശയം. എണ്‍പത്തഞ്ചുകാരനായ ബേബിയെ കൃഷിയിടത്തില്‍ വെയിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

പാലക്കാട് പട്ടാമ്പിയില്‍ വയോധികൻ മരിച്ചതും സൂര്യാഘാതമേറ്റെന്നാണ് സംശയം. പുലാമന്തോള്‍ സ്വദേശി ബഷീറിനെ വീട്ടുവളപ്പിലാണ് വീണ് കിടക്കുന്നനിലയില്‍ കണ്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സമീപവാസികളാണ് ബഷീർ വീട്ടുവളപ്പില്‍ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Exit mobile version