Site icon Malayalam News Live

സംസ്ഥാനത്ത് പനി ബാധിച്ച്‌ രണ്ടുമരണം; ആറു പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; പനി ബാധിച്ച്‌ ഇന്ന് ആശുപത്രികളില്‍ ചികിത്സ തേടിയത് 13196 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച്‌ രണ്ടുപേർ മരിച്ചു.

രണ്ട് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്. ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ചും മരിച്ചു.
പനി ബാധിതരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. 13196 പേരാണ് പനി ബാധിച്ച്‌ ഇന്ന് ആശുപത്രികളില്‍ ചികിത്സ തേടിയത്.

ഇതില്‍ 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 416 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലാണ്. 42 പേർക്ക് എച്ച്‌ വണ്‍ എൻ വണ്‍ പനിയും സ്ഥിരീകരിച്ചു. 10 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കോളറ പടരുന്നതും ആശങ്ക സൃഷ്ടിക്കുന്നു. ആറുപേർക്ക് കൂടി ഇന്ന് കോളറ സ്ഥിരീകരി.ച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. നെയ്യാറ്റിൻകരയിലെ കെയർ ഹോമിലെ അന്തേവാസികള്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്.
അതേസമയം രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.

Exit mobile version