Site icon Malayalam News Live

ഇനി നാല് ദിവസം ഡ്രെെ ഡേ; മദ്യ നിരോധനം ഏര്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍

ബംഗളൂരു: നഗരത്തില്‍ നാല് ദിവസത്തേയ്ക്ക് മദ്യ നിരോധനം പ്രഖ്യാപിച്ച്‌ അർബൻ ഡെപ്യൂട്ടി കമ്മീഷണർ കെ എ ദയാനന്ദ്.

ഫെബ്രുവരി 14മുതല്‍ നാല് ദിവസത്തേക്കാണ് മദ്യ നിരോധനം ഏർപ്പെടുത്തിരിക്കുന്നത്. കർണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് തീരുമാനം.

ഇന്ന് വെെകുന്നേരം അഞ്ച് മണി മുതല്‍ ഫെബ്രുവരി 17ന് രാവിലെ ആറ് മണിവരെയാണ് ബംഗളൂരുവില്‍ മദ്യ നിരോധനം. വോട്ടെടുപ്പ് നടക്കുമ്പോള്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനാണ് ഇതെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

പൊലീസ് കമ്മീഷണറുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളിലെല്ലാം നിരോധനം ബാധകമാണ്. ഇത് കൂടാതെ വോട്ടെണ്ണല്‍ ദിനമായ ഫെബ്രുവരി 20നും മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വാലൻന്റെൻസ് ഡേ ഉള്‍പ്പെടെ നാല് ദിവസമാണ് ഡ്രെെ ഡേ വന്നിരിക്കുന്നത്.

Exit mobile version