Site icon Malayalam News Live

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്ന ‘അമൃത് കലാശ് പദ്ധതിയില്‍ ‘എങ്ങനെ നിക്ഷേപിക്കാം?

400 ദിവസത്തെ നിക്ഷേപത്തിന് മികച്ച പലിശ ലഭ്യമാക്കുന്ന അമൃത് കലാശ് സ്ഥിരനിക്ഷേപ പദ്ധതിയില്‍ അപേക്ഷിക്കാനുള്ള സമയം ബാങ്ക് വീണ്ടും നീട്ടിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമല്ല, പൊതുവിഭാഗത്തിനും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ സ്കീം ആണ് അമൃത് കലാശ്.

അമൃത് കലാശ് പദ്ധതിപ്രകാരം 7.10 ശതമാനം പലിശനിരക്ക് പൊതുവിഭാഗത്തിനും, മുതിര്‍ന്ന പൗരന് ഉപഭോക്താക്കള്‍ക്ക് 7.60 ശതമാനം പലിശനിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. 2023 ഏപ്രില്‍ 12 മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വന്നത്. എസ്‌ബി‌ഐ വെബ്‌സൈറ്റ് പ്രകാരം അമൃത് കലാശ് നിക്ഷേപ പദ്ധതിയില്‍ 2024 മാര്‍ച്ച്‌ 31 വരെ അപേക്ഷിക്കാം.

എങ്ങനെ അപേക്ഷിക്കാം സ്‌കീമിലേക്ക് അപേക്ഷിക്കുന്നതിന് നിക്ഷേപകര്‍ക്ക് വിവിധ മാര്‍ഗങ്ങളുണ്ട്. ഒരു ബ്രാഞ്ച് സന്ദര്‍ശിച്ചോ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിച്ചോ എസ്ബിഐ യോനോ ആപ്പ് ഉപയോഗിച്ചോ നിക്ഷേപിക്കാം.

മറ്റൊരു പ്രധാന കാര്യം, എസ്ബിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് സ്കീമിന്റെ സഹായത്തോടെ വായ്പ ലഭിക്കും. 60 വയസ്സിന് താഴെയുള്ളവര്‍ക്ക് എസ്ബിഐയുടെ വി കെയര്‍ പദ്ധതിയില്‍ നിക്ഷേപിക്കാനാകില്ല. 60 വയസ്സിന് മുകളിലുള്ള പൗരന്മാര്‍ മാത്രം ഈ പദ്ധതിയില്‍ നിക്ഷേപിക്കണം.

ഒരു മുതിര്‍ന്ന പൗരൻ 5,00,000 രൂപ എസ്ബിഐ അമൃത് കലാഷ്. സ്‌കീമില്‍ നിക്ഷേപിച്ചാല്‍, 5 വര്‍ഷത്തെ കാലാവധിയില്‍ അയാള്‍ക്ക് 7,16,130 രൂപ ലഭിക്കും.

 

Exit mobile version