Site icon Malayalam News Live

സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍ 07 വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും.

ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം,വികസനകാര്യം,ക്ഷേമകാര്യം,ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ4സ്റ്റാന്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം,പൊതുമരാമത്ത്കാര്യം,ആരോഗ്യ വിദ്യാഭ്യാസകാര്യം,ക്ഷേമകാര്യം എന്നിങ്ങനെ5 സ്റ്റാന്റിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.

മുനിസിപ്പാലിറ്റകളില്‍ ധനകാര്യം,വികസനകാര്യം,ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം,വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ6സ്റ്റാന്റിങ് കമ്മിറ്റികളും കോര്‍പ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം നഗരാസൂത്രണകാര്യം,നികുതി അപ്പീല്‍കാര്യം,വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ 8 സ്റ്റാന്റിങ് കമ്മിറ്റികളുമാണുള്ളത്.

Exit mobile version