Site icon Malayalam News Live

അടുക്കളയിൽ കറപിടിച്ചിരിക്കുന്ന പാത്രങ്ങളും സ്പൂണുകളും മാറ്റിവെക്കാൻ വരട്ടെ; കറ കളയാൻ ഈ വഴികള്‍ നോക്കാം

കോട്ടയം: അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. പക്ഷേ ഈ പാത്രം കഴുകി വയ്ക്കുന്നത് ആണ് എല്ലാവരെയും തളർത്തുന്ന ഒന്ന്.

അതിനിടെ ഈ കറയൊക്കെ പോകാതെ ഇരുന്നാലോ ? അങ്ങനെ കറ പിടിച്ച പല പാത്രങ്ങള്‍ക്കും ഇപ്പോള്‍ വിശ്രമം ആയിരിക്കും. എന്നാല്‍ അവയെ അങ്ങനെ മാറ്റി വയ്ക്കാൻ വരട്ടെ, കറപിടിച്ച്‌ മാറ്റി വച്ചിരിക്കുന്ന സ്പൂണുകളും പാത്രങ്ങളും മിനുക്കിയെടുക്കാൻ ചില വഴികള്‍ പറഞ്ഞു തരട്ടെ..

ബേക്കിങ് സോഡ

കുറച്ചു വെള്ളത്തിലേയ്ക്ക് ബേക്കിങ് സോഡ ചേർത്ത് മിശ്രിതമാക്കാം. ഈ പേസ്റ്റ് പാത്രങ്ങളില്‍ പുരട്ടി അല്‍പ സമയം മാറ്റി വയ്ക്കാം. ശേഷം സ്ക്രബർ ഉപയോഗിച്ച്‌ കഴുകി കളയാം.

വിനാഗിരി

ഒരു പാത്രത്തില്‍ വെള്ളവും വിനാഗിരിയും തുല്യ അളവിലെടുക്കാം. ഇതില്‍ പാത്രങ്ങളും സ്പൂണും മുക്കി വയ്ക്കാം. 15 മിനിറ്റിനു ശേഷം കഴുകിയെടുക്കാം.

നാരങ്ങ-ഉപ്പ്

അമിതമായി കറ പിടിച്ചിരിക്കുന്ന ഇടങ്ങളില്‍ ഉപ്പ് വിതറാം. ഒരു നാരങ്ങയുടെ പകുതി ഉപയോഗിച്ച്‌ അവിടെ മൃദുവായി ഉരസാം. ഇത് ഏതു കറയും നീക്കം ചെയ്യാൻ സഹായിക്കും.

ടൊമാറ്റോ കെച്ചപ്പ്

സോഫ്റ്റ് തുണിയിലോ സ്പോഞ്ചിലോ ടൊമാറ്റോ കെച്ചപ്പ് എടുക്കാം. അത് ഉപയോഗിച്ച്‌ കറ പിടിച്ചിരിക്കുന്ന പ്ലേറ്റ് സ്ക്രബ് ചെയ്യാം. ശേഷം വെള്ളം ഉപയോഗിച്ച്‌ കഴുകി കളയാം.

ചൂടുവെള്ളം

കറയുള്ള സ്റ്റീല്‍ പാത്രങ്ങളും സ്പൂണും ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കാം. അല്‍പ സമയത്തിനു ശേഷം ലിക്വിഡ് സോപ്പ് ഉപയോഗിച്ച്‌ കഴുകി കളയാം.

Exit mobile version